WELCOME TO CATHOLICATE COLLEGE, PATHANAMTHITTA

Seminar



Event Details Images
Feb 24, 2023

സെമിനാർ നടത്തി: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ചരിത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചരിത്ര സെമിനാർ നടത്തി.' ബ്രിട്ടീഷ് ഭരണകാലഘട്ടത്തിൽ തിരുവിതാംകൂറിലെ സാമൂഹ്യ സാംസ്കാരിക മുന്നേറ്റങ്ങൾ'  എന്ന വിഷയത്തിൽ ബ്രിസ്റ്റൾ- ബ്രാഡ്‌ലി സ്റ്റോക്ക് (ഇംഗ്ലണ്ട്) നഗരത്തിന്റെ മേയർ, ടോം ആദിത്യ പ്രഭാഷണം നടത്തി. കോളേജിന്റെ ലോക്കൽ മാനേജർ അഭിവന്ദ്യ കുറിയാക്കോസ് മാർ  ക്ളീമീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും പ്രൊഫസർഷിപ്പ് നേടിയ ഡോക്ടർ പ്രദീപ് പി.എസ്., ബി. എ. ഹിസ്റ്ററി രണ്ടാം റാങ്ക് നേടിയ സുമയ്യ ബീഗം, കലാ കായിക മത്സരങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾ എന്നിവരെ അവാർഡുകൾ നൽകി ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഫീലിപ്പോസ് ഉമ്മൻ, ബർസാർ  ഡോ. സുനിൽ ജേക്കബ്,ചരിത്ര വിഭാഗം മേധാവി ഡോ.സ്മിതാ സാറാ പടിയറ, ഫാ. ഡോ. തോംസൺ റോബി, അൻസു ആർ., ബോബൻ അലോഷ്യസ്, ഡോ. അനു ആർ.,വിവേക് ജേക്കബ് എബ്രഹാം, ഫാ. സൈമൺ ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു.