WELCOME TO CATHOLICATE COLLEGE, PATHANAMTHITTA

അമൃത് കലശ യാത്ര

Event Details Images

അമൃത് കലശ യാത്രയും ബ്ലോക്ക്‌തല  കലശ സംയോജനവും കാതോലിക്കേറ്റ് കോളേജിൽ സംഘടിപ്പിച്ചു
 
 കാതോലിക്കേറ്റ് കോളേജ് എൻഎസ്എസ്, എൻ സി സി യൂണിറ്റുകൾ നെഹ്റു യുവ കേന്ദ്ര പത്തനംതിട്ടയുമായി ചേർന്ന് ഇലന്തൂർ  ബ്ലോക്ക്‌തല   അമൃത്   കലശയാത്രയും കലശ സംയോജനവും സംഘടിപ്പിച്ചു. "എന്റെ മണ്ണ് എന്റെ രാജ്യം" ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അണിനിരത്തിയ റാലി കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പാൾ ഡോ. സുനിൽ ജേക്കബ്  ഫ്ലാഗ് ഓഫ് ചെയ്തു. ഇലന്തൂർ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് ശേഖരിച്ച മണ്ണ് ഒരു കലശത്തിൽ സംയോജിപ്പിച്ചു. ഈ കലശം രാജ്യ തലസ്ഥാനത്തേക്ക് എത്തിക്കുന്നതാണ്. പത്തനംതിട്ട ജില്ലയിലെ വിവിധ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾ പ്രോഗ്രാമിൽ പങ്കെടുത്തു. നെഹ്റു യുവകേന്ദ്ര യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഗോകുൽ ജി. നായർ, ആൻസി സാം, എൻസിസി ഓഫീസർ ക്യാപ്റ്റൻ ജിജോ കെ. ജോസഫ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.