പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പൂർവ്വവിദ്യാർഥി സംഗമം ഓർമ്മക്കൂട് 2023. അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലിമിസ് തിരുമേനിയും പൂർവ്വ വിദ്യാർത്ഥിയും സിനിമ സംവിധായകനുമായ ശ്രീ ജിനു എബ്രഹാമും ചേർന്ന് ഉദ്ഘാടനം ചെയ്യുതു പ്രിൻസിപ്പൽ ഡോ.സുനിൽ ജേക്കബ്, പൂർവ്വവിദ്യാർത്ഥികളായാ EX-MLA ശ്രീമതി മലേത്ത് സരളദേവി, മുൻസിപ്പൽ ചെയർമാൻ Adv. സക്കീർ ഹുസൻ, കോളേജ് ബർസർ ഡോ. റെനി പി. വറുഗീസ്, ഡോ. ബിനാ കോശി, ശ്രീ. മോൻസി ശമുവേൽ തുടങ്ങിയവർ പ്രസംഗിച്ചു. കോളേജ് അലുമ്നി കുവൈറ്റ് ചാപ്റ്റർ എർപ്പെടുത്തിയ സ്കോളർഷിപ്പ് കോളേജിലെ ഏറ്റവും മികച്ച 12 വിദ്യാർത്ഥികൾക്ക് നൽകി കാതോലിക്കേറ്റ് കോളജ് മുൻ പ്രിൻസിപ്പൽ ലും Kanpur university Vice Chancelor വും ആയിരുന്ന പ്രൊഫ.നൈനാൻ എബ്രഹാം സാർ, അധ്യാപകരായിരുന്ന ,ഡോ. അലക്സാണ്ടർ കാരയ്ക്കൽ(Kannur University Pro-Vice Chancelor), ,പ്രൊഫ. A. G.തോമസ് (Maths Dept) , പ്രൊഫ . ഡോ.. പി. പി മാത്യൂസ് (Physics Dept.), പ്രൊഫ പി .തോമസ് (English Dept.) എന്നി ഗുരുനാഥന്മാരുടെയും കാലയവനിക പൂകിയ എല്ലാ പൂർവവിദ്യാർഥികളെയും അനുസ്മരിച്ചു കൊണ്ട് Shaji Madathilethu അനുശോചനം പ്രമേയം അവതരിപ്പിച്ചു. അലുമ്നി സെക്രട്ടറി ഡോ. അനു പി.റ്റി, സ്വാഗതവും ജോ. സെക്രട്ടറി ഡോ. റാണി ട മോഹൻ നന്ദിയും രേഖപ്പെടുത്തി പൂർവ്വ വിദ്യാർത്ഥിയും ഫോക് ലോർ അക്കാഡമി ഫെലോയുമായ Adv. സുരേഷ് സോമ സംഗീത വിരുന്നും ഉണ്ടായിരുന്നു. അലുമ്നിയുടെ പുതിയ ഭരണസമതിയിലേക്ക് ഡോ. റാണി ട മോഹൻ (വൈസ് പ്രസിഡന്റെ ) Adv. റഷീദ് (ജോ.സെക്രട്ടറി ) ഒപ്പം പത്ത് കമ്മറ്റി അംഗങ്ങളെയും തെരഞ്ഞുടുത്തു.