കുരുന്നുകൾക്ക് അങ്കണവാടിയൊരുക്കി കാതോലിക്കേറ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് കോവിഡ് കാലത്തും കർമ്മനിരതരായി കാതോലിക്കേറ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് . മൈലപ്ര പഞ്ചായത്തിലെ കുമ്പഴ നോർത്ത് 27 -ാം നമ്പർ അങ്കണവാടിയാണ് എൻ . എസ്.എസ് യൂണിറ്റ് ഏറ്റെടുത്ത് നവീകരണം പൂർത്തിയാക്കിയത് .100 വർഷത്തിലേറെ പഴക്കമുള്ള സ്കൂൾ കെട്ടിടത്തിൽ 30 വർഷമായി പ്രവർത്തിക്കുന്ന അങ്കണവാടി മോടി പിടി പ്പിക്കുന്നതിന് ഒന്നരമാസത്തോളം കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തിച്ചു . ശോച്യാവസ്ഥയിലായിരുന്ന അങ്കണവാടി, ഫ്ലോറിലും സീലിങ്ങും ചുവർവർക്കും ചെയ്ത് മനോഹരമാക്കി . കുട്ടികളെ ആകർഷിക്കുന്ന ഡൊനാൾഡ് ഡക്കും ഡോറ ബുജിയും മിക്കി മൗസും ചുവരുകളിൽ നിറഞ്ഞു. പഞ്ചതന്ത്രകഥകളിലൂടെ കാര്യം പറയുന്ന ചുവർച്ചിത്രങ്ങൾ കാർട്ടൂണിസ്റ്റ് ഷാജി സീതത്തോടിന്റെ സഹായത്തോടെ വിദ്യാർത്ഥികൾ ആകർഷകമാക്കി. ആരോഗ്യകരവും ആകർഷകവുമായ പരിസരം ഒരുക്കി കുരുന്നുകളുടെ മനസിനെ ഉല്ലാസഭരിതവും ഉന്മേഷപൂരിതവുമാക്കി മാറ്റാൻ സഹായകമായ നവീകരണ പ്രവർത്തനങ്ങളാണ് എൻ.എസ്.എസ് യൂണിറ്റ് നിറവേറ്റിയത് . മുൻ ജില്ലാ കളക്ടറായിരുന്ന പി.ബി.നൂഹിന്റെ ആശയമായിരുന്നു അങ്കണവാടി പുനരുദ്ധാരണപദ്ധതി . പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുന്ന ആയിരത്തോളം വരുന്ന അങ്കണവാടികൾ എൻ എസ് എസ് വോളന്റിസിനെക്കൊണ്ട് നവീകരിച്ചെടുക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് കാതോലിക്കറ്റ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ഈ ഉദ്യമം. നവീകരണം പൂർത്തിയാക്കിയ കൂമ്പഴ നോർത്ത് 27ാം നമ്പർ അങ്കണവാടി ബഹു : ജില്ലാ കളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി ഐ എ എസ് നാടിന് സമർപ്പിച്ചു . കോളേജ് പ്രിൻസിപ്പാൾ ഡോ:മാത്യു പി.ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു . മൈലപ്ര പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ചന്ദ്രിക സുനിൽ , എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫിസർമാരായ സജിത് ബാബു എസ് , സൗമ്യ ജോസ് , വാർഡ് മെമ്പർ റെജി എബ്രഹാം, എസ് . എൻ.വി സ്കൂൾ പ്രിൻസിപ്പാൾ ഗണേഷ് റാം , വനിത ശിശു ക്ഷേമ വികസന വകുപ്പ് ജില്ലാ മേധാവി തസ്നീം പി.എസ് , സി ഡി പി ഒ പ്രീത ഒ ആർ , വാളന്റിയർ സെക്രട്ടറിമാരായിരുന്ന അനിരുദ്ധ് ബി കുറുപ്പ് ,അമൃത സജീവ്, ആതിര എന്നിവർ സന്നിഹിതയായിരുന്നു.


.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)






























































.jpg)

















.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)


.jpeg)



-min.jpg)
-min.jpg)


-min.jpeg)

-min.jpeg)

-min.jpeg)

-min.jpeg)
-min.jpeg)

-min.jpeg)









































