കാതോലിക്കേറ്റ് കോളേജ് നൂതന പദ്ധതികൾക്ക് തുടക്കംകുറിച്ചു സപ്തതി നിറവിൽ നിൽക്കുന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് രണ്ട് നൂതന പദ്ധതികൾക്ക് തുടക്കം കുറിച്ചു. കാതോലിക്കേറ്റ് കോളേജ് ബോട്ടണി ഡിപ്പാർട്മെന്റും പത്തനംതിട്ട നഗരസഭയും , തിരുവല്ല ക്രിസ് ഗ്ലോബൽ ഫൗണ്ടേഷനും സംയുകതമായിട്ടാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഒന്നാമത്തെ പദ്ധതിയിൽ പത്തനംതിട്ട റിങ്‌റോടിന്റെ ഇരുവശങ്ങളിലുമായി കാണുന്ന സസ്യങ്ങളിൽ QR കോഡ് പതിപ്പിച്ച നെയിം ബോർഡുകൾ സ്ഥാപിക്കുന്നതാണ്. സസ്യങ്ങൾക്ക് ബോർഡ് സ്ഥാപിക്കുന്നത്തിലൂടെ അവയുടെ ശാസ്ത്രീയനാമം,മലയാളം, ഇംഗ്ലീഷ് പേരുകൾ ഉപയോഗം, ചെടിവിവരണം തുടങ്ങിയവ QR കോഡ് റീഡർ ഉപയോഗിച്ച് മൊബൈൽ വഴി വായിക്കാൻ സാധിക്കും. നഗരസഭാ ചെയര്മാന് അഡ്വ. സക്കീർ ഹുസൈൻ പദ്ധതി ഉത്‌ഘാടനം ചെയ്‌തു . കാതോലിക്കേറ്റ് കോളേജ് നാപ്പാക്കുന്ന രണ്ടാമത്തെ പദ്ധതിയായ ഹരിതപുനർജനി പദ്ധതിയിലൂടെ അപൂർവ്വങ്ങളും, ഔഷധപ്രാധാന്യമുള്ളതും അന്യനിന്നുംപോകുന്നതുമായ സസ്യങ്ങളെ പത്തനംതിട്ട നഗരസഭയിലെ റിങ്‌റോഡിലും പരിസരപ്രദേശങ്ങളിലും നട്ടുപിടിപ്പിക്കുന്നതാണ്. വംശനാശം നേരിടുന്ന ചെടികളെയും, ഫലവർഗ സസ്യങ്ങളെയും ജങ്ങൾക്കു വന്നുകാണുവാനും, വിദ്യാർഥികൾക്ക് പഠനവിധേയമാക്കുവാനുമാണ് പദ്ധതി ലഷ്യമിടുന്നത്. ഉൾകാടുകളിലും, അന്യദേശത്തു കാണുന്നതുമായ സസ്യങ്ങളെ വളർത്തിപരിപാലിക്കുന്ന പദ്ധതി കേരള വനവകുപ്പ് , കോട്ടക്കൽ ആര്യവൈദ്യശാല, കേരള ഫോറെസ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചി, ഗവണ്മെന്റ് ആയുർവേദ കോളേജ്ട് തിരുവനതപുരം, നാഷണൽ ബൊട്ടാണിക്കൽ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ലക്‌നൗ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്. അടുത്ത ഒരു വർഷംകൊണ്ട് ആദ്യ റീച് ആയ സ്റ്റേഡിയം ജംഗ്ഷനിൽ പദ്ധതി പൂര്ണമായും നടപ്പാകും. സസ്യങ്ങളുടെ പരിപാലനം ക്രിസ് ഗ്ലോബൽ ട്രേഡേഴ്‌സ് ആണ് നിർവഹിക്കുന്നത്. പദ്ധതി ശുചിത്വ കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ. വിനോദ് കുമാർ ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ അധ്യക്ഷത വഹിച്ചു. തിരുവല്ല ക്രിസ് ഫൌണ്ടേഷൻ അധ്യക്ഷധൻ ശ്രീ ക്രിസ്റ്റഫർ, ഡോ. ബിനോയ് ടി തോമസ് എന്നിവർ പങ്കെടുത്തു.