WELCOME TO CATHOLICATE COLLEGE, PATHANAMTHITTA

'നമ്മൾ ' - Together we love, together we care



Event Details Images

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരുടെയും , പൂർവ വിദ്യാർത്ഥികളുടെയും, സുമനസുകളുടെയും സഹകരണത്തിൽ കോവിഡ് മഹാമാരിയിൽ പ്രയാസമനുഭവിക്കുന്ന ഡിപ്പാർട്ട്‌മെന്റിലെ 30 വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷത്തിലെ എല്ലാ മാസവും സഹായം നൽകുന്ന 'നമ്മൾ ' എന്ന സംരംഭത്തിൻ്റെ ഉദ്ഘാടനം 29-06-2021 ചൊവ്വാഴ്ച്ച രാവിലെ 9.45 ന് പത്തനംതിട്ട നഗരസഭ അധ്യക്ഷൻ അഡ്വ. ടി സക്കീർ ഹുസ്സൈൻ നിർവഹിച്ചു. ഡിപ്പാർട്ട്മെൻ്റ് അലുമിനി വൈസ് പ്രസിഡൻ്റ് റവ.ഫാ. തോമസ് കെ ചാക്കോ ലോഗോ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ്  ഉമ്മൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വകുപ്പ് മേധാവി ഡോ. റെന്നി പി വർഗീസ്, ഫാ. ജോൺസൺ കല്ലിട്ടതിൽ , ശ്രീ. കെ വി ജേക്കബ് , ബർസാർ ഡോ. സുനിൽ ജേക്കബ്, കോർഡിനറ്റർ മഞ്ജു ജോൺ, ഡോ. ബീന കോശി, ദീപ സൂസൻ ഉമ്മൻ എന്നിവർ സംസാരിച്ചു