"കോവിഡിനും അതിനുശേഷവും എൻഎസ്എസ് പ്രവർത്തനങ്ങൾ എങ്ങനെ ആസൂത്രണം ചെയ്യാം "എന്ന വിഷയത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എൻഎസ്എസ് സെല്ലും സംയുക്തമായി പാനൽ ഡിസ്കഷൻ സംഘടിപ്പിച്ചു. എൻഎസ്എസ് റീജിയണൽ (കേരള - ലക്ഷദ്വീപ് ) ഡയറക്ടർ ശ്രീ. ജി പി സജിത് ബാബു,സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ: കെ.സാബുക്കുട്ടൻ , മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പ്രോഗ്രാം കോഡിനേറ്റർ ഡോ: നൗഷാദ് പി പി ,കേരള വോക്കേഷണൽ ഹയർ സെക്കൻഡറി എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ രഞ്ജിത്ത് പി. ,കോളേജ് പ്രിൻസിപ്പാൾ ഡോ:മാത്യു പി ജോസഫ് എന്നിവർ പാനൽ ഡിസ്കഷൻ ഭാഗമായി.മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരും വോളണ്ടിയർ സെക്രട്ടറിമാരും പാനൽ ഡിസ്കഷനിൽ സജീവമായി പങ്കെടുത്തു