പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് നമ്പർ പത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സാന്ത്വന പരിചരണ യൂണിറ്റിന്റെ രൂപീകരണവും ഉദ്ഘാടനവും നടത്തി.
കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പാൾ ഡോ ഫിലിപ്പോസ് ഉമ്മന്റെ അധ്യക്ഷതയിൽ പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ പദ്മകുമാരി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് പത്തനംതിട്ട ജനറൽ ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി ആർ ജയശങ്കർ വോളന്റീഴ്സിനോട് സംസാരിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജിത് ബാബു എസ്,സൗമ്യ ജോസ്, പത്തനംതിട്ട ജില്ലാ പാലിയേറ്റീവ് കെയർ യൂണിറ്റ് കോർഡിനേറ്റർ ശ്രീമതി ജ്യോതി ആനന്ദ്, എൻഎസ്എസ് വോളന്റീയർ സെക്രട്ടറിമാരായ ജെസ്ലി ടി ജോസഫ്, നേഹ ലക്ഷ്മി, റെഡ് റിബൺ ക്ലബ് സെക്രട്ടറിമാരായ സിറിൽ റോയി, ദിവ്യ ഉദയൻ എന്നിവരും പങ്കെടുത്തു.