ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ , സ്നേഹത്തോടെയും , സൗഹൃദത്തോടെയും നമ്മുക്ക് മുന്നോട്ടു നീങ്ങാം ....!
കോവിഡ് മഹാമാരി ജനങ്ങൾ തമ്മിലുള്ള അകലം വർദ്ധിപ്പിച്ചിട്ടുള്ളത് വിഷമാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെങ്കിലും പരസ്പരമുള്ള ഒത്തുചേരലുകൾ സംഘർഷ ലഘൂകരണത്തിന് അനിവാര്യമാണെന്ന് ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്തയും കോളജ് പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. ഏബ്രഹാം മാർ എപ്പിപ്പാനിയോസ് തിരുമേനി പറഞ്ഞു.
പത്തനംതിട്ട കാതോലിക്കറ്റ് കോളജ് അലുമ്നി അസോസിയേഷൻ വാർഷിക ആഘോഷവും കുടുംബ സംഗമവും ഓൺലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാതൃ വിദ്യാലയങ്ങളുമായുള്ള നമ്മുടെ ബന്ധം അമ്മയും മക്കളും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധം പോലെയാണെന്നും അത് ഊഷ്മളമായി നിലനിർത്തുവാൻ പൂർവ്വ വിദ്യാത്ഥിസംഘടനളുടെ പ്രവർത്തനം സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോളജ് അലുമ്നി അസോസിയേഷൻ പ്രസിഡന്റും പ്രിൻസിപ്പലുമായ ഡോ. ഫിലിപ്പോസ് ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഡോ.എം. ഒ ജോൺ അച്ചൻ കാലം ചെയ്ത ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അനുസ്മരണ പ്രഭാഷണം നടത്തി.
കോളജ്പുർവ്വ വിദ്യാർത്ഥികളായ കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ.വി.പി മഹാദേവൻ പിള്ള, മുനിസപ്പൽ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ, അലുമ്നി അസോസിയേഷൻ വൈസ് പ്രസിഡന്റ് സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറി ഡോ.ആർ.സുനിൽകുമാർ , സെക്രട്ടറി ഷാജി മഠത്തിലേത്ത്, ഡോ. വർഗീസ് പേരയിൽ, പ്രൊഫ.ജി. ജോൺ, അഡ്വ. ഷെബീർ അഹമ്മദ്, ബിജു ഏബഹാം കുളത്തൂർ, സുധീർ ശാമുവേൽ (Dubai), ദിലീപ് മലയാലപ്പുഴ, ഡോ.റെനി പി. വറുഗീസ്, ഡോ.ബിനോയ് തോമസ്, ശ്രീമതി കാമിലാ ബിവി ഡോ.മിനി ജോർജ്, ജോബി കളിക്കൽ (Kuwait), ശ്രീ സാം വറുഗീസ് (UAE) Adv. മനോജ് തെക്കേടം, Prof.M.J. കുര്യൻ, Prof.നമ്പുതിരി, Prof. C. K. ജോർജ് എന്നിവർ പ്രസംഗിച്ചു.
ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന കോളജ് അലുമ്നി ചാപ്റ്ററുകളിൽ നിന്നുള്ള ഭാരവാഹികൾ, പ്രതിനിധികൾ, കുടുംബാംഗങ്ങൾ എന്നിവർ ZOOM പ്ലാറ്റ്ഫോം മുഖേന സംഘടിപ്പിച്ച വാർഷിക ആഘോഷത്തിലും കുടുംബ സംഗമത്തിലും പങ്കെടുത്തു.
കാതോലിക്കറ്റ് കോളജ് അലൂമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ ചാപ്റ്ററുകളുടെ സഹകരണത്തോടെ നടന്നു വരുന്ന സേവന പ്രവർത്തനങ്ങൾ തുടരുമെന്നും, മികച്ച വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡുകൾ, സ്കോളർഷിപ്പുകൾ എന്നിവ കോളജിൽ വച്ച് വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.