രക്തദാനക്യാമ്പ് നടത്തി
കാതോലിക്കേറ്റ് കോളേജിലെ എൻ എസ് എസ് യൂണിറ്റ്, എൻ സി സി യൂണിറ്റ്, റെഡ് റിബ്ബൺ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബ്ലഡ് ഡോണേഴ്സ് കേരളയും പത്തനംതിട്ട ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് 03/09/2021 ൽ കോളേജ് ഓഡിറ്റോറിയത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ അസിസ്റ്റൻ്റ് കളക്ടർ ശ്രീ.സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
New India@75 ഭാഗമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ രക്തദാന അവബോധന പരിപാടിയുടെ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നൽകി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ. ഷീജ, ബ്ലെഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.പ്രെറ്റി സക്കറിയ, ജില്ലാ ടി.ബി. നോഡൽ ഓഫീസർ ഡോ.നിതീഷ് ഐസക് സാമുവൽ, കാതോലിക്കേറ്റ് കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സജിത് ബാബു എസ്, സൗമ്യ ജോസ്, എൻ.സി.സി പ്രോഗ്രാം ഓഫീസർ ലഫ്റ്റനൻ്റ്.ജിജോ കെ. ജോസഫ്, റെഡ് റിബ്ബൺ സെക്രട്ടറിമാരായ സിറിൽ റോയ്, ദിവ്യ ഉദയൻ, എൻ എസ് എസ് സെക്രട്ടറിമാരായ ജെസ് ലി ടി.ജോസഫ്, നേഹലക്ഷ്മി എന്നിവർ പങ്കെടുത്തു.