WELCOME TO CATHOLICATE COLLEGE, PATHANAMTHITTA

Hair Donation and NSS day celebrated



Event Details Images

എൻഎസ്എസ് ദിനാചരണവും കേശദാന ക്യാമ്പും സംഘടിപ്പിച്ചു.

കാതോലികേറ്റ്  കോളേജിന്റെ എൻഎസ്എസ് യൂണിറ്റിന്റെയും റെഡ് റിബൺ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ റെഡ് ഈസ് ബ്ലഡ് കേരള സ്ത്രീജ്വാലയുമായി സഹകരിച്ച് 52മത് എൻഎസ്എസ് ദിനാചരണവും കേശദാന ക്യാമ്പും 24/09/2021-ൽ സംഘടിപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി സൗമ്യ ജോസ് അധ്യക്ഷത വഹിച്ചു. ചടങ്ങ് ഗണിത വിഭാഗം മേധാവി ഡോ. റെന്നി പി വർഗീസ് ഉദ്ഘാടനം ചെയ്തു.
       ക്യാൻസർ രോഗികൾക്ക് ഒരു കൈത്താങ്ങായി സംഘടിപ്പിച്ച കേശദാന ക്യാമ്പിൽ ഇരുപത്തിയഞ്ചോളം പേർ കേശദാനം ചെയ്തു. കോളേജിലെ വിദ്യാർഥികൾക്കു പുറമേ പൊതുജനങ്ങളുടെയും സഹകരണം ക്യാമ്പിനു ലഭിച്ചു. പത്തനംതിട്ട അനിത എയ്ഞ്ചൽ ബ്യൂട്ടി പാർലറിന്റെ സഹായം പരിപാടിയുടെ അദിയോടന്തം ഉണ്ടായിരുന്നു.
      2019ൽ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസറിനുള്ള അവാർഡ് നേടിയ കാതോലിക്കേറ്റ് കോളേജിലെ സംസ്കൃത വിഭാഗം അധ്യാപികയും മുൻ എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായിരുന്ന ഡോ. രേഖ ആർ വോളന്റീർ സെക്രട്ടറി അഭിരാമി സുരേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
      
      പത്തനംതിട്ട റെഡ് ഈസ് ബ്ലഡ്‌ കേരളയുടെ സ്ത്രീജ്വാല സെക്രട്ടറി റിയ എൽസ തോമസ്, വോളന്റീർ സെക്രട്ടറിമാരായ നേഹ ലക്ഷ്മി, ജെസ്‌ലി ടി ജോസഫ്, റെഡ് റിബൺ ക്ലബ്ബ് സെക്രട്ടറിമാരായ സിറിൽ റോയി, ദിവ്യ ഉദയൻ എന്നിവർ പ്രസംഗിച്ചു.