WELCOME TO CATHOLICATE COLLEGE, PATHANAMTHITTA

Moon Day Celebration 2022



Event Details Images

   

പത്തനംതിട്ട  കാതോലിക്കേറ്റ് കോളേജിലെ ഫിസിക്സ് വിഭാഗത്തിൽ ചാന്ദ്രദിന ആഘോഷം

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഫിസിക്സ് വിഭാഗത്തിൽ നടന്ന ചാന്ദ്രദിനാഘോഷങ്ങളുടെ  ഉദ്ഘാടനം ഐ എസ് ആർ ഒ - വി എസ് എസ് സി  ശാസ്ത്രജ്ഞയായ ഡോ. നിസി മാത്യു    നിർവഹിച്ചു .

 ഫിസിക്സ് വിഭാഗം മേധാവിയായ ഡോ: ധന്യ ഐ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ: ഫിലിപ്പോസ് ഉമ്മൻ, പ്രോഗ്രാം കൺവീനർ ഡോ: അച്ചാമ്മ ജോർജ്ജ്, സിബി ചന്ദ്രൻ എന്നിവർ  സന്നിഹിതരായിരുന്നു. ചാന്ദ്രദൗത്യങ്ങളുടെ ചരിത്രവും ഇന്ത്യയുടെ ചാന്ദ്രദ്യത്യങ്ങളെക്കുറിച്ചും വിശദീകരിച്ച്   വിദ്യാർത്ഥികളുടെ ചിന്തയെ ഉണർത്തുന്ന പ്രഭാഷണമാണ് ഡോ: നിസി നടത്തിയത്. പ്രഭാഷണത്തെ തുടർന്ന് കോളേജ് വിദ്യാർത്ഥികൾക്ക് ചാന്ദ്രക്വിസ് നടത്തി.