പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് നമ്പർ 10ന്റെയും വനിതാ സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. ഗവ. കോളേജ് ഓഫ് നഴ്സിംഗ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രീത എസ് മുഖ്യപ്രഭാഷണം നൽകുകയും നാരിശക്തി പുരസ്‌കാര ജേതാവും സാമൂഹിക പ്രവർത്തകയുമായ ഡോ. എംഎസ് സുനിൽ ഉദ്ഘാടന പ്രസംഗം നിർവഹിക്കുകയും ചടങ്ങിൽ കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.
എൻഎസ്എസ് യൂണിറ്റിൽ 2020-2021 അക്കാദമിക വർഷത്തിൽ പ്രവർത്തിച്ച വോളന്റീയർ സെക്രട്ടറിമാരായ അനിരുദ്ധ് ബി കുറുപ്പ്, അമൃത സജീവ്, റെഡ് റിബ്ബൺ ക്ലബ് സെക്രട്ടറിമാരായ ആതിര അനിൽ, നവീൻ പ്രസാദ്, പാമ്പ് പിടിത്തത്തിൽ ലൈസൻസ് ലഭിച്ച കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയും മൂന്നാം വർഷ മലയാളം ബിരുദ വിദ്യാർത്ഥിനിയുമായ ആഷ്‌ലി ചാർളി എന്നിവരെ വേദിയിൽ ആദരിച്ചു.
എൻഎസ്എസ് യൂണിറ്റിലെ വോളന്റീയേർസിന്റെയും കോളേജിലെ മറ്റു വിദ്യാർത്ഥികളുടെയും വിവിധതരം കലാപരിപാടികൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർമാരായ സജിത്ത് ബാബു എസ്, സൗമ്യ ജോസ്, കോളേജ് വുമൺ സെൽ കോർഡിനേറ്ററും ജന്തുശാസ്ത്ര വിഭാഗം അധ്യാപികയുമായ ലിജി കോശി, വോളന്റീയർ സെക്രട്ടറിമാരായ ജെസ്‌ലി ടി ജോസഫ്, നേഹാ ലക്ഷ്മി, റെഡ് റിബ്ബൺ ക്ലബ് സെക്രട്ടറിമാരായ സിറിൽ റോയ്, ദിവ്യ ഉദയൻ എന്നിവർ പ്രസംഗിച്ചു.