നെഹ്റു യുവകേന്ദ്രയും കാതോലിക്കേറ്റ് കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ തല അയൽപക്ക യുവ പാർലമെന്റ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടർ സന്ദീപ് കുമാൻ ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി.
എസ്. കൃഷ്ണ പ്രസാദ്, അഭിലാഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പത്തനംതിട്ട ജിലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും നെഹ്റു യുവകേന്ദ്ര വോളന്റിയർമാർക്കും കരിയർ ഗൈഡൻസ് ക്ലാസ്സുകൾ നടത്തി. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജിത് ബാബു എന്നിവർ പ്രസ്തുത പ്രോഗ്രാമുകൾക്ക് നേതൃത്വം വഹിച്ചു.