അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു - 21/06/2022
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് നമ്പർ 10ന്റെയും നാഷണൽ കേഡറ്റ് കോർപ്സ് (14k BN) ന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ 2022 ജൂൺ 21ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്തനംതിട്ട നെഹ്റു യുവകേന്ദ്രയുടെ ജില്ലാ യുവജന ഓഫീസർ ശ്രീ. സന്ദീപ് കൃഷ്ണൻ സ്വാഗതം ആശംസിച്ചു. പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. സാക്കിർ ഹുസൈൻ ഉദ്ഘടനകർമ്മം നിർവ്വഹിച്ചു.
മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ശ്രീമതി. സൗമ്യ ജോസിന്റെ കൃത്യമായ നിർദ്ദേശങ്ങളോടുകുടി 110 എൻ. എസ്. എസ്. വോളന്റീർസും എൻ സി സി കേഡറ്റസും യോഗ പരീശീലനത്തിൽ ഏർപ്പെട്ടു. എൻ. എസ്. എസ്. വോളന്റീർ സെക്രട്ടറിമാരായ ഫിനോ ഫിലിപ്പ്, ആദിത്യ അനിൽ, എൻ.
സി.സി. സീനിയർ അണ്ടർ ഓഫീസർ ആഷാദ് എസ്. ബിജു എന്നിവർ നേതൃത്വം വഹിച്ചു.എൻ. സി. സി. ഓഫീസർ LT. ജിജോ കെ ജോസഫ് നന്ദി രേഖപ്പെടുത്തി.