പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് കെമിസ്ട്രി വിഭാഗം, കോളേജ് NCC , NSS ,ജില്ലാ ദുരന്ത നിവാരണ സേനഎന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയൻ അരക്കോണം സംഘടിപ്പിച്ച "NDRF Familiarization Exercise " മാർ ബസേലിയോസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലയിലെ ദുരന്തസാധ്യതകളെ മുൻ നിർത്തി കോളേജ് വിദ്യാർത്ഥികൾക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങളെ സംബന്ധിച്ച് അവബോധവും പ്രായോഗിക പരിശീലനവും നൽകുക എന്നതായിരുന്നു ചടങ്ങിന്റെ ലക്ഷ്യം.
കെമിസ്ട്രി വിഭാഗം മേധാവിയും കോളേജ് ബർ സാറുമായ ഡോ.സുനിൽ ജേക്കബിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങ് പത്തനംതിട്ട NCC 14 ( K) ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ ദീപക് നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ ,NDRF ടീം ക്യാപ്ടൻ ശ്രീ. കപിൽ, ശ്രീ. അഖിൽ ശ്രീകുമാർ (കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി കോർഡിനേറ്റർ), ലഫ്. ജിജോ കെ ജോസഫ് , ശ്രീമതി സുമിത ടോം (പ്രോഗാം കോർഡിനേറ്റർ, കെമിസ്ട്രി വിഭാഗം ), ശ്രീമതി സൗമ്യ ജോസ് (NSS പ്രോഗാം ഓഫീസർ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം ദേശീയ ദുരന്ത നിവാരണ സേനയുടെ നാലാം ബറ്റാലിയൻ അരക്കോണത്തിലെ പതിനഞ്ച് അംഗ സംഘം ദുരന്ത നിവാരണ പ്രവർത്തനങ്ങളെ കുറിച്ചും മുന്നൊരുക്കങ്ങളെ കുറിച്ചും ബോധവത്കരണവും പ്രായോഗിക പരിശീലനവും നൽകി. ചടങ്ങിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും അടക്കം 300 പേർ പങ്കെടുത്തു.