പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് റെഡ് റിബൺ ക്ലബ്ബ്, എൻ എസ് എസ് , എൻ സി സി, ബ്ലഡ് ഡോണേഴ്സ് കേരള , പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ "ബ്ലഡ് ഡൊണേഷൻ ക്യാമ്പ് " സംഘടിപ്പിക്കപ്പെട്ടു.കോളേജ് പ്രിൻസിപ്പൽ ഡോ: മാത്യു പി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ: പ്രെറ്റി സക്കറിയ ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.അധ്യാപകരായ ഡോ രേഖ ആർ , വിവേക് ജേക്കബ്, സജിത് ബാബു എന്നിവർ സന്നിഹിതരായിരുന്നു. ബ്ലഡ് ഡോണേഴ്സ് കേരളയുടെ പത്തനംതിട്ട പ്രസിഡൻറ് ബിജു കുമ്പഴ വിദ്യാർത്ഥികൾക്ക് രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ക്ലാസ് നയിച്ചു. കഴിഞ്ഞ അക്കാദമിക വർഷത്തിൽ എൻഎസ്എസിൻ്റെ പ്രോഗ്രാം ഓഫീസർ ആയി പ്രവർത്തിച്ച വിവേക് ജേക്കബ് എബ്രഹാം ,വോളണ്ടിയർ സെക്രട്ടറിമാരായി പ്രവർത്തിച്ച ജോയൽ, അശ്വതി, റെഡ് റിബൺ ക്ലബ്ബിൻറെ സെക്രട്ടറിയായി പ്രവർത്തിച്ച മഹേഷ്, വരണാസിയിൽ നടന്ന 'പ്രവാസി ഭാരതീയ ദിവസ് നാഷണൽ ഇൻറഗ്രേഷൻ ' ക്യാമ്പിൽ പങ്കെടുത്ത പ്രീജ മോൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 2019- 20 അക്കാദമിക് വർഷത്തിൽ എൻഎസ്എസിനെ നയിക്കുന്നതിനായി അഖിൽ, അശ്വിനി എന്നീ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളെ വോളൻ്റിയർ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു.


.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)






























































.jpg)

















.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)


.jpeg)



-min.jpg)
-min.jpg)


-min.jpeg)

-min.jpeg)

-min.jpeg)

-min.jpeg)
-min.jpeg)

-min.jpeg)









































