WELCOME TO CATHOLICATE COLLEGE, PATHANAMTHITTA

കളക്ടേഴ്സ് @ സ്കൂൾ



Event Details Images

ജില്ലാ ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന "കളക്ടേഴ്സ് @ സ്കൂൾ " പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ വച്ച് നടത്തപ്പെട്ടു ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ടിബിൻ യു ഐ എ എസ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ: മാത്യു പി ജോസഫ് ,ശുചിത്വ മിഷൻ കോർഡിനേറ്റർ ശ്രീ രാധാകൃഷ്ണൻ , ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്ലാസ്റ്റിക് ഉപയോഗം ഏറ്റവും കുറച്ച് അതിനെ ഫലപ്രദമായി പുനരുപയോഗം ചെയ്യുന്നതിലേക്ക് പുതിയൊരു തലമുറയെ ബോധവൽക്കരിക്കുന്നതിനും വേണ്ടിക്കൂടിയാണ് ഈ പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കുന്നതിനുവേണ്ടിയുള്ള സംവിധാനങ്ങളും കാതോലിക്കേറ്റ് കോളേജ് സ്ഥാപിക്കപ്പെട്ടു.