ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരിശീലനം കൊടുത്ത് അവരെ സ്വയംപര്യാപ്തരാക്കൂന്നതിനും സമൂഹത്തിൻറെ ഭാഗമായി വളരുന്നതിനും വേണ്ടി ആവശ്യമായ പരിശീലനം നൽകുന്ന കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് . ഞങ്ങൾക്കും പറയാനുണ്ട് എന്ന പേരിൽ അവരുടെ ആഭിമുഖ്യത്തിൽ ഒരു സാമൂഹിക അവബോധ കലായാത്ര കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്നു. പ്രസ്തുത കലാ യാത്രയ്ക്ക് പത്തനംതിട്ട ജില്ലയിൽ വേദി ഒരുക്കിയത് കാതോലിക്കേറ്റ് കോളേജ് ആണ്. നാഷണൽ സർവീസ് സ്കീമിൻ്റെ അഭിമുഖത്തിൽ 28. 9. 2019 ശനിയാഴ്ച പത്തുമണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ സ്വീകരണ ചടങ്ങ് നടക്കുന്നു .കാതോലിക്കേറ്റ് കോളേജ് മാനേജർ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. പത്തനംതിട്ട എം.പി ആൻ്റോ ആൻ്റണി കോളേജ് പ്രിൻസിപ്പൽ ഡോ: മാത്യു പി ജോസഫ്, NSS പ്രോഗ്രാം ഓഫീസർ സജിത് ബാബു, രേഖ ആർ ,കോളേജ് ഗവേണിംഗ് ബോർഡ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കലാജാഥ കടന്നുപോയ ജില്ലകളിലെല്ലാം തന്നെ നിറഞ്ഞ സദസ്സുകൾ ആയിരുന്നു ഈ കുട്ടികളെ സ്വീകരിച്ചിരുന്നത് .കാതോലിക്കേറ്റ് കോളേജിൽ നടന്ന പ്രോഗ്രാമിലും നിറഞ്ഞ സദസ്സും ആരവങ്ങളുമാണ് ഈ കുട്ടികളെ കാത്തിരുന്നത് വിരുന്നുകാരായി വന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് താമസസൗകരുമുൾപ്പെടെ എല്ലാം ഒരുക്കിയത് കാതോലിക്കേറ്റ് കോളേജ് മാനേജരും തുമ്പമൺ ഭദ്രാസനാധിപനുമായ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലായിരുന്നു