മല്ലശ്ശേരി സെൻറ് മേരിസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലെ നടുവിലെ മണ്ണിൽ ജോസഫ് ജോർജിന്റെ ഉടമസ്ഥതയിലുള്ള കുടുംബ കല്ലറയിൽ രേഖപ്പെടുത്തിയിരുന്ന 100 വർഷം മുമ്പുള്ള പഴയ മലയാള ലിപി വായിച്ചെടുത്തു. കാതോലിക്കേറ്റ് കോളേജ് ചരിത്ര വിഭാഗത്തിന്റെയും പ്രശസ്ത പുരാരേഖ പര്യവേക്ഷകൻ പ്രൊഫ. എം ആർ രാഘവ വാര്യരുടെയും സഹായത്തോടെയാണ് ലിപി വായിച്ചെടുത്തത്. "നടുവിലെ മണ്ണിൽ ഗീവർഗീസ് 1020 ഇടവം 3ന് ജനിക്കയും1097 മീനം 13 ന് കർത്താവിൽ നിദ്ര പ്രാപിക്കുകയും ചെയ്തു" എന്നതായിരുന്നു ലിഖിതം. കോളേജ് ലോക്കൽ മാനേജർ അഭിവന്ദ്യ കുറിയാക്കോസ് മാർക്ക് ക്ലിമീസ് മെത്രാപ്പോലീത്തായിൽ നിന്ന് നടുവിലെ മണ്ണിൽ ജോസഫ് ജോർജ്ജും ഭാര്യ ലാലമ്മ ജോസഫും വിവർത്തനം ചെയ്ത ലിപിയുടെ പകർപ്പ് ഏറ്റുവാങ്ങി