WELCOME TO CATHOLICATE COLLEGE, PATHANAMTHITTA

വിജയികൾക്ക് അഭിനന്ദനങ്ങൾ



Event Details Images

Meenu Gopalakrishnan (D2 Maths),Reesa Susan Roy (D2 Maths),Aravind A (D2 Malayalam )

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുക എന്ന ക്യാമ്പയിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് വനിത ശിശു വികസന വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ നടത്തിയ ചുവര്‍ ചിത്ര രചന മത്സരത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ മീനു ഗോപാലകൃഷ്ണന്‍, റീസ സൂസന്‍ റോയി, എ. അരവിന്ദ് എന്നിവര്‍ക്ക് ഒന്നാം സമ്മാനം ലഭിച്ചു. സ്ത്രീധനം, ഗാര്‍ഹികപീഡനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു ചുവര്‍ചിത്ര രചനാ മത്സരം സംഘടിപ്പിച്ചത്.

 കോഴഞ്ചേരി ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്ന മത്സരത്തില്‍ നിരവധി കോളജ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കുള്ള സമ്മാനദാനം കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍   നിര്‍വഹിച്ചു.വിജയികൾക്ക് അഭിനന്ദനങ്ങൾ